മലയിൻകീഴ് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ മലയിൻകീഴ് മേഖലാ കമ്മിറ്റി മൽസ്യകൃഷിയ്ക്കായി ഒരുക്കിയ പൂങ്കോട് കണ്ണംകോട് കുളത്തിൽ മന്ത്രി മേഴ്സിക്കുട്ടിഅമ്മ മത്സ്യ കൃഷിയ്ക്ക് കുഞ്ഞ് മൽസ്യങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. മൽസ്യ ആരംഭിയ്ക്കുന്നതിന്റെ ഭാഗമായി കുളത്തിലെ മാലിന്യവും ചെളിയും നീക്കം ചെയ്ത് മൽസ്യകൃഷിയ്ക്ക് കുളം അനുയോജ്യമാക്കുന്ന പ്രവർത്തനം ഐ.ബി.സതീഷ് എം.എൽ.എയുടെ നേത്വത്തിൽ നേരത്തെ നടന്നിരുന്നു.സി.പി.എ നേതാക്കളായ എം.അനിൽകുമാർ,രാജീവ്,കെ.പീറ്റർ,ഡി.വൈ.എഫ്.സംസ്ഥാന കമ്മിറ്റി അംഗം എസ് സുരേഷ് ബാബു,വിളപ്പിൽ ബ്ലോക്ക് എക്സിക്യുട്ടിവ് അംഗം സിജി,ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ജി.എൽ.അരുൺ ഗോപി,ജെ.എസ്. ശരത്ത്,മലയിൻകീഴ് മേഖലാ സെക്രട്ടറി എം.മനു,പ്രസിഡന്റ് എ.രാജീവ് എന്നിവർ പങ്കെടുത്തു.മന്ത്രി മൽസ്യകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കുന്നതിന് കുളത്തിലെ പടവുകൾ ഇറങ്ങിയ ഉടനെ ശക്തമായ മഴ പെയ്തതിനാൽ ഉദ്ഘാടനത്തിന് കഴിഞ്ഞ ഉടൻ അവർ മടങ്ങി.യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ തടയുമെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചതിനാൽ നെടുമങ്ങാട് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു.