തിരുവനന്തപുരം: നിങ്ങളെ അങ്ങനെ ഒഴിവാക്കാനാവുമോ, ഒഴിവാക്കുന്ന പ്രശ്‌നമില്ല. വാർത്താസമ്മേളനം അവശ്യഘട്ടങ്ങളിൽ ഉണ്ടാകും. അതിനു വീഴ്ച വരുത്തിയിട്ടില്ല- മുഖ്യമന്ത്റി വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കുശേഷം ഇന്നലെയാണ് വാർത്താസമ്മേളനം നടത്തുന്നത്. ഇതിന് എന്തെങ്കിലും കാരണമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്റി. കൊവിഡ് വ്യാപനത്തിന് മുമ്പും ഇതേ രീതിയായിരുന്നു. എപ്പോഴാണോ ആവശ്യമുള്ളത് അപ്പോൾ മാദ്ധ്യമങ്ങളെ കാണും. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കുശേഷം പല കാര്യങ്ങളും ഉണ്ടായതു കൊണ്ടാണ് വാർത്താസമ്മേളനത്തിന് ഇടവേള ഉണ്ടായതെന്നും മുഖ്യമന്ത്റി പറഞ്ഞു.