sabarimala

തിരുവനന്തപുരം: ശബരിമലയിൽ ദർശനം നിറുത്തിവയ്ക്കാനുള്ള സർക്കാർ തീരുമാനം വിശ്വാസികളുടെ വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാരിന്റെ ധിക്കാരത്തിനേറ്ര തിരിച്ചടിയാണിത്. മന്ത്രിയും ദേവസ്വം ബോ‌ർഡ‌ുമല്ല തന്ത്രിയും ആചാര്യന്മാരും വിശ്വാസികളുമാണ് ശബരിമലയിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായെന്നും സുരേന്ദ്രൻ പറഞ്ഞു. എല്ലാ കേന്ദ്രത്തിന്റെ തലയിലിട്ട മന്ത്രി കടകംപള്ളിസുരേന്ദ്രൻ ഇപ്പോഴെന്തുപറയുന്നുവെന്നു കെ.സുരേന്ദ്രൻ ചോദിച്ചു.