അഞ്ചാലുംമൂട് : സ്കൂളിൽ പെയിന്റിംഗ്‌ ജോലി നടക്കുന്നതിനിടെ യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾക്കെതിരെ അഞ്ചാലുംമൂട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച അഞ്ചാലുംമൂട് ഗവ. എൽ.പി.എസിലായിരുന്നു സംഭവം. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അജിത്തിന്റെ (21) തലയ്ക്കടിച്ച് മാരകമായി മുറിവേറ്റിൽപ്പിച്ച സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി മനോജിനെതിരെയാണ് (30) കേസെടുത്തത്. അജിത്തിനെ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ റൂഫിംഗ് ഷീറ്റ് പതിച്ച് പരിക്കേറ്റെന്നാണ് പറഞ്ഞിരുന്നത്.