bjp

തിരുവനന്തപുരം: തൈക്കാട് ഹൗസിന് എതിർവശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയ ബി.ജെ.പി സംസ്ഥാന കാര്യാലയമായ മാരാർജി ഭവന്റെ പ്രവർത്തനോദ്ഘാടനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നിർവഹിച്ചു. ബി.ജെ.പി നേതാക്കളായ ഒ.രാജഗോപാൽ എം.എൽ.എ, കെ. അയ്യപ്പൻ പിള്ള, കുമ്മനം രാജശേഖരൻ, കെ.രാമൻപിള്ള, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി. രമേശ്, സി. കൃഷ്ണകുമാർ, പി.സുധീർ, എം. ഗണേശ്, കെ.സുഭാഷ്, എ.എൻ. രാധാകൃഷ്ണൻ, പ്രൊഫ. വി.ടി. രമ, സി. ശിവൻകുട്ടി, കരമന ജയൻ, എസ്. സുരേഷ്, ഡോ. പി.പി. വാവ, ട്രഷറർ ജെ.ആർ പത്മകുമാർ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.