തിരുവനന്തപുരം: മെഡിക്കൽ കോളേജ് കൊവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത ഉണ്ണിയുടെയും നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത മുരുകേശിന്റെയും മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് അഞ്ചരയോടെ നെടുമങ്ങാട് ശാന്തി തീരത്ത് സംസ്‌കരിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ നെടുമങ്ങാട് തഹസിൽദാർ, ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അരുൺ പി.വി, അനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പൊലീസ് കാവലിലായിരുന്നു സംസ്‌കാര ചടങ്ങുകൾ .