am

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കോളേജുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം രാവിലെ എട്ടര മുതൽ വൈകിട്ട് മൂന്നര വരെയാക്കി. ക്ലാസ് റൂം, ഓൺലൈൻ പഠനസമയം എട്ടര മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ്. പ്രോജക്ട്, നാക് - എൻ.ബി.എ അക്രഡിറ്റേഷൻ, ഫണ്ടിംഗ് അപേക്ഷ എന്നിവയ്ക്ക് ബാക്കി സമയം വിനിയോഗിക്കണം. പ്രിൻസിപ്പൽമാരും ജീവനക്കാരും എല്ലാ ദിവസവും കോളേജിലെത്തണം.