prathi

ചാലക്കുടി: ദേശീയ പാതയിലൂടെ ലോറിയിൽ ഒളിച്ചു കടത്തുകയായിരുന്ന രണ്ടേകാൽ കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കോട്ടയം ജില്ലക്കാരായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. വൈക്കം കോതനെല്ലൂർ ഇടച്ചാലിൽ വീട്ടിൽ ജോയ്‌സ് (27), അതിരമ്പുഴ തട്ടടിയിൽ വീട്ടിൽ വിപിൻ(39) എന്നിവരാണ് അറസ്റ്റിലായത്. രാത്രി ഏഴരയോടെയാണ് ഇവരെ പിടികൂടിയിത്. ബംഗളുരുവിൽ ഒരു പഴയ ഹോട്ടൽ പൊളിച്ച സാമഗ്രികളുമായാണ് ഇവർ കോട്ടയത്തേയ്ക്ക് പോയത്. നേരത്തെ ഹൈദരാബാദിലേയ്ക്ക് ചക്ക ലോഡുമായാണ് പോയത്. മടക്കയാത്രയിൽ ക്ലീനറുടെ സീറ്റിനടിയിലെ പെട്ടിയിൽ പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് വച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ലോറി പരിശോധിച്ചത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ്, സി.ഐ കെ.എസ് സന്ദീപ്, എസ്.ഐമാരായ എം.എസ് ഷാജൻ, കെ.കെ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതര സംസ്ഥനങ്ങളിൽ നിന്നെത്തിയതിനാൽ പ്രതികളെ വെള്ളിയാഴ്ച കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. തുടർന്നായിരിക്കും അനന്തര നടപടികൾ.