പാങ്ങോട്: സർക്കാർ നിർദ്ദേശം മറി കടന്ന് ട്യൂട്ടോറിയലിൽ ക്ലാസെടുത്തതിനെതിരെ കേസ്. ഭരതന്നൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ട്യൂട്ടോറിയലിന്റെ നടത്തിപ്പുകാരനെതിരെയാണ് നടപടിയുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രസ്തുത സ്ഥാപനത്തിൽ ഹയർ സെക്കൻഡറി ക്ലാസുകളും, എസ്.എസ്.എൽ.സി ക്ലാസുകളും നടക്കുന്നുണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാങ്ങോട് പൊലീസ് ക്ലാസ് നിറുത്തി വയ്ക്കാൻ നിർദ്ദേശിക്കുകയും നടത്തിപ്പുകാരനെതിരെ കൊവിഡ് നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.