jayasankar

ന്യൂഡൽഹി : ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങൾ ചർച്ച ചെയ്യാൻ ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഇന്ത്യയിൽ മത വിഭാഗീയത ആണെന്നാണ് അമേരിക്കൻ മത സ്വാതന്ത്ര്യ കമ്മിഷന്റെ റിപ്പോർട്ടിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി. കമ്മിഷന്റെ വിസ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.

ദേശീയപൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ അന്താരാഷ്ട്ര തലത്തിൽ തെറ്റായി പലരും വ്യഖ്യാനിച്ചതിനെ തുടർന്നാണ് അമേരിക്കയിലെ കമ്മീഷൻ ഇന്ത്യക്കെതിരെ പ്രസ്താവന ഇറക്കിയത്. ഇന്ത്യയിലെ മതപരമായ സ്വാതന്ത്ര്യവും ഭരണഘടന നൽകുന്ന സംരക്ഷണത്തെയും കുറിച്ച് അമേരിക്കയ്ക്ക് ഒന്നും അറിയില്ല. കാര്യങ്ങൾ വിശദമായി മനസിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളിൽ ഇടപെടരുത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ ഡൽഹിയിലെ പ്രശ്നം ഉയർത്തിക്കാട്ടി മതസ്വാതന്ത്ര്യ കമ്മിഷൻ വിഷയം ചർച്ചചെയ്യുകയായിരുന്നു.

ഇന്ത്യ ഒരിക്കലും വിദേശ കമ്മിഷനുകളുടെ നിരുത്തരവാദപരമായ ഇത്തരം നിരീക്ഷണങ്ങളേയും വിലയിരുത്തലുകളേയും അംഗീകരിക്കില്ല. കാര്യം മനസിലാക്കാതെ പ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എസ് ജയശങ്കർ പറഞ്ഞു.