കിളിമാനൂർ:മുറിച്ചുമാറ്റിയ വാഴത്തണ്ടിൽ വാഴ കുലച്ചു. കിളിമാനൂർ മാർക്കറ്റ് റോഡിൽ ഇളവനൂർ വീട്ടിൽ വിക്രമന്റെ പൊരുന്തമണിലുള്ള വസ്തുവിലെ വെട്ടിമാറ്റിയ പൂവൻ വാഴയുടെ തണ്ടിലാണ് കുലയുണ്ടായത്. ഒരു ഫ്ലവർ മില്ല് സ്ഥാപിക്കുന്നതിനായാണ് വസ്തു വാങ്ങിയത്.രണ്ടാഴ്ച മുൻപ് ഷെഡ് നിർമ്മിക്കുന്നതിനായി ഇടങ്കോലായി ഇവിടെ നിന്ന വാഴ മുറിച്ചു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയപ്പോഴാണ് മുറിച്ചു മാറ്റിയ വാഴത്തടയിൽ നിന്നും നല്ല മുഴുപ്പുള്ള കായ്കളുമായി വാഴ കുലച്ചത് കണ്ടത്. ഇനി കുല മൂപ്പെത്തുന്നത് വരെ ഷെഡ് നിർമ്മാണം നിറുത്തിവച്ചതായി വിക്രമൻ കേരളകൗമുദിയോട് പറഞ്ഞു.