arrest
ARREST

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കണ്ണൻദേവൻ ഹിൽസ് വില്ലേജിൽ റെക്കാർഡുകളിൽ കൃത്രിമം കാണിച്ചും വ്യാജ രേഖ ചമച്ചും ഭൂമി തട്ടിപ്പ് നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ അഞ്ച് റവന്യൂ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ‌ സനിൽകുമാർ.ടി, മറ്ര് ഉദ്യോഗസ്ഥരായ പി.പ്രീത, ഇ.പി.ജോർജ്, ആർ. ഗോപകുമാർ, ആർ.സ്റ്രീഫൻ എന്നിവർക്കാണ് സസ്പെൻഷൻ. സർക്കാർ ഭൂമി സംരക്ഷിക്കേണ്ട റവന്യൂ ഉദ്യോഗസ്ഥർ കോടികൾ വിലമതിക്കുന്ന സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറുന്നതിന് ഒത്താശ നൽകിയെന്നതാണ് ഇവർക്ക് നേരെയുള്ള കുറ്രം. തഹസിൽദാർ( ഭൂരേഖ) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി.