palam

കാട്ടാക്കട: കോട്ടൂർ അഗസ്ത്യവനത്തിലെ ആദിവാസികളെ പുറം നാടുമായി ബന്ധിപ്പിക്കുന്ന വനമേഖലയിലെ കോട്ടൂർ മൂന്നാറ്റുമുക്ക് പാലം അപകടാവസ്ഥയിൽ.കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വനത്തിനുള്ളിലെ പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് മലവെള്ള പാച്ചിലിൽ അടർന്ന് പോയി. പാലത്തിന്റെ അടിഭാഗത്തെ കമ്പികൾ പുറത്തേക്ക് തള്ളിയ അവസ്ഥയാണ് നിലവിലുള്ളത്. കാലവർഷത്തിൽ വെള്ളം നിറഞ്ഞൊഴുകി പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകി മാറിയപ്പോൾ കമ്പികൾ ദ്രവിച്ച് ഒടിഞ്ഞു തുടങ്ങി. മഴക്കാലത്ത് പാലത്തിനടിയിലൂടെ കൂറ്റൻ മരങ്ങൾ ഒഴുകിയെത്തുന്നതും പാലത്തിന് ബലക്ഷയംഇരട്ടിക്കുന്നു. അഗസ്ത്യവനമേഖലയിലെ 23 സെറ്റിൽമെന്റുകളിലായി 700 ഓളം കുടുംബങ്ങൾക്ക് ആശഅരയിക്കുന്നത് ഈ പാലത്തെയാണ്. പാറ്റാംപാറ,അണകാൽ തുടങ്ങി ഉൾവനത്തിലെ സെറ്റിൽമെന്റുകളിൽ നിന്നും ആശുപത്രി,സ്കൂൾ എന്നിവിടങ്ങളിലേയ്ക്ക് എത്തുന്നതിനുള്ളഏക വഴിയും ഇതുതന്നെ. പാലത്തിന്റെ അപകടാവസ്ഥ കാരണം സെറ്റിൽമെന്റുകളിലെ ആദിവാസികൾക്ക് 25 കിലോമീറ്ററിലധികം ദുർഘടപാതയിലൂടെ കാൽനടയാത്ര ചെയ്തു വേണം സമീപ പ്രദേശങ്ങളിലേക്ക് കടക്കാൻ. അതുപോലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ജീപ്പിൽ വനമേഖലയിൽ എത്തണമെങ്കിലും മൂന്നാറ്റ്മുക്ക് പാലം തന്നെ വേണം. ഈ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് ആിവാസികൾപറയുന്നത്. കാലവർഷം ശക്തമാകുമ്പോൾ ഈ പാലം വഴിയുള്ള മലവെള്ള പാച്ചിലിൽ ആദിവാസി ഊരുകൾ ഒറ്റപ്പെടാറുണ്ട്. പാലത്തിന്റെ അപകടാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.