വിതുര:ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാല ഹോമിയോ പ്രതിരോധമരുന്നുവിതരണവും, ബോധവത്കണക്ലാസും സംഘടിപ്പിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി ഉത്ഘാടനം ചെയ്തു.വിതുര ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ.എ.എസ്. ദീപ ബോധവത്കരണക്ലാസ് നയിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് ടി.വി.രാമചന്ദ്രൻനായർ അദ്ധ്യക്ഷതവഹിച്ചു.നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,ഡോ.കെ.ഷിബു,കെ. രത്നാകരൻഎന്നിവർ പങ്കെടുത്തു.