ആര്യനാട്:നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിൽ അതിക്രമം കാണിച്ച കേസിലെ പ്രതിയായ എം.എൽയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി എം.എൽ.എയുടെ ആര്യനാട്ടെ ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അദ്ധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിലംഗം കെ.എ.ബാഹുലേയൻ, എസ്.ടി.മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സരസ്വതി, പുതുക്കുളങ്ങര അനിൽ,സുനിൽകുമാർ,പ്ലവിള അനിൽ, ബിനിൽകുമാർ,തച്ചൻക്കോട് വേണുഗോപൽ എന്നിവർ സംസാരിച്ചു
.