മലയിൻകീഴ്: യൂത്ത് കോണ്‍ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സനേഷിനെ പൊലീസ് മർദ്ദിച്ചുവെന്നാരോപിച്ച് മലയിൻകീഴ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.പൊലീസ് സ്റ്റേഷന് സമീപം മാർച്ച് തടഞ്ഞു.യുത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിളപ്പിൽ സജി മാർച്ച് ഉദ്ഘാടനം ചെയ്തു.നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.അനിത,ശ്യാംലാൽ,ദിലീപ്, നിയാദുൾ അക്സർ,ഗോപൻ, മലവിള ബൈജു എന്നിവർ സംസാരിച്ചു.യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി പൊലീസ് നടത്തിയ ചർച്ചയിൽ സനീഷിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.ലോക്ക് ഡൗൺ ലംഘനത്തിന് ഇവർക്കെതിരെ കേസടുക്കുമെന്നും ഡി.വൈ.എസ്.പി.അറിയിച്ചു.മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സനേഷിനെ കെ.പി.സി.സി അംഗം ബി.എൻ.ശ്യാംകുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.എം.മണികണ്ഠൻ,കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്,വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ബാബുകുമാർ എന്നിവർ സന്ദർശിച്ചു.ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീടിനു സമീപം റോഡിൽ നിന്ന സനേഷിനെ യാതൊരു കാരണവുമില്ലാതെ മർദ്ദിക്കുകയായിരുന്നുവെന്നും വണ്ടനൂർ സന്തോഷ് ആരോപിച്ചു.