പാലോട്:ഹിന്ദു ജാതി സർട്ടിഫിക്കറ്റുകൾ അഹിന്ദുക്കൾക്ക് നൽകുന്നതിനെതിരെ ഹിന്ദു ഐക്യവേദി നന്ദിയോട് പഞ്ചായത്ത് സമിതി പാലോട് വില്ലേജ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.ധനേഷ് ശശി അദ്ധ്യക്ഷനായ യോഗത്തിൽ ഭാരവാഹികളായ മണിക്കുട്ടൻ,രത്നാകരൻ,സുരേഷ് നന്ദിയോട്, മോഹനൻ,ബിനു ജനമിത്ര,കാർത്തിക സന്തോഷ്,നന്ദിയോട് സതീശൻ,ഹരിലാൽ എന്നിവർ സംസാരിച്ചു.