nemom-block

മലയിൻകീഴ് :നേമം ബ്ലോക്ക് പഞ്ചായത്ത് 18 ലക്ഷം രൂപ മലയിൻകീഴ് ഗേൾസ് ഹയർസെക്കഡറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകി.2020-21 വർഷത്തെ വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എൽ.ശകുന്തളകുമാരിയുടെ അദ്ധ്യക്ഷതയിൽ ഐ.ബി.സതീഷ്.എം.എൽ.എ 18 ലക്ഷം രൂപയുടെ ചെക്ക് ഹെഡ്മാസ്റ്റർ ദേവപ്രസാദിന് കൈമാറി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽരാധാകൃഷ്ണൻ,വികസനകാര്യസമിതി ചെയർപേഴ്സൺ മായാ രാജേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൽ.അനിത,ടി.രമ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അജികുമാർ എന്നിവർ സംസാരിച്ചു.