മുംബയിലുള്ള ഒരു ബിസിനസുകാരനുമായി തന്റെ വിവാഹമുറപ്പിച്ചുവെന്നും കൊവിഡ് 19 നിയന്ത്രണങ്ങൾ കാരണം വിവാഹം ലളിതമായ ചടങ്ങുകളോടെയായിരിക്കും നടത്തുകയെന്നുമുള്ള വാർത്തകൾ നിഷേധിച്ച് തെന്നിന്ത്യൻ താര സുന്ദരി ഹൻസിക മൊദ് വാനി.''ആരാണ് വരൻ?" എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് ചോദ്യരൂപേണ ഹൻസിക പ്രതികരിച്ചത്.
തമിഴിലെ ചില മുൻനിര നായകന്മാരുമായുള്ള ബന്ധങ്ങളുടെ പേരിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ഇരുപത്തിയെട്ടുകാരിയായ ഹൻസിക തെനാലി രാമകൃഷ്ണ ബി.എ ബി.എൽ എന്ന ചിത്രത്തിലാണ് ഒടുവിലഭിനയിച്ചത്.
മോഹൻലാൽ നായകനായ വില്ലൻ എന്ന ചിത്രത്തിലൂടെ ഹൻസിക മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.