sr
sr

കൊവിഡ് - 19 മഹാമാരിയുടെ കാലത്ത് പാചകവും സംഗീതവുമൊക്കെയായി തിരക്കിലാണ് ശ്രുതിഹാസൻ. മുംബയിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ശ്രുതി പോസ്റ്റ് ചെയ്യുന്ന പാചക വീഡിയോകൾ സോഷ്യൽ മീഡിയയിലെ ആരാധകർ ആവേശപൂർവമാണ് ഏറ്റെടുക്കുന്നത്.ഇറ്റാലിയൻ കാമുകനായ മൈക്കൽ കോർസെയ്‌ദുമായുള്ള ബന്ധം തകർന്നശേഷം തനിക്ക് നിലവിൽ ആരുമായും റിലേഷൻഷിപ്പില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതിഹാസൻ. ഒരു ചാറ്റ് സെഷനിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുപ്പത്തിനാലുകാരിയായ താരം.തമിഴ് താരം സിദ്ധാർത്ഥുമായി ബന്ധപ്പെടുത്തിയും ശ്രുതിയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.