കാട്ടാക്കട: ഇനി കാട്ടാക്കടയെ സംബന്ധിക്കുന്ന ഏതു വിവരവും വിരൽത്തുമ്പിൽ അറിയാം.'അറിയാം കാട്ടാക്കട' എന്ന വെബ് പോർട്ടൽ വഴിയാവും ഇത് സാദ്ധ്യമാവുക. പോർട്ടലിൽ മണ്ഡലത്തിലെ സ്കൂളുകൾ, ആശുപത്രികൾ,സർക്കാർ സ്ഥാപനങ്ങൾ,പൊതു ഇടങ്ങൾ, അവശ്യ സേവന കേന്ദ്രങ്ങൾ തുടങ്ങി ജനങ്ങൾ ആശ്രയിക്കുന്ന എല്ലാ വിവരങ്ങളും ലഭ്യമാണ്. മഹേഷ്.എ.ആർ ആണ് വെബ് പോർട്ടൽ രൂപകല്പന ചെയ്തത്.'അറിയാം കാട്ടാക്കട' എന്ന പേരിൽ തുടക്കം കുറിക്കുന്ന വെബ് പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. kattakadalac.com എന്നതാണ് വെബ് പോർട്ടൽ വിലാസം. ഐ.ബി.സതീഷ്.എം.എൽ.എയ്ക്കൊപ്പം ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ നിസാമുദീനും ചടങ്ങിൽ പങ്കെടുത്തു.