കാട്ടാക്കട:കേന്ദ്ര സർക്കാർ പദ്ധതികളെ അട്ടിമറിക്കുന്ന ബാങ്കുകളുടെ നടപടിയിൽ പ്രതിഷേധിച്ച് കാട്ടാക്കടയിലെ പൊതുമേഖലാ ബാങ്കുകൾക്ക് മുന്നിൽ ബി.ജെ.പി കാട്ടാക്കട പഞ്ചായത്ത് മോർച്ച കമ്മിറ്റി ധർണ സംഘടിപ്പിച്ചു.ബിജെപി സംസ്ഥാന കൗൺസിലംഗം ജി. സന്തോഷ് കുമാർ,കാട്ടാക്കട മണ്ഡലം ജനറൽ സെക്രട്ടറി ജെ .ഹരികുമാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കിളളി കണ്ണൻ ജനറൽസെക്രട്ടറി രതീഷ്,കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് പ്ലാവൂർ ശ്രീകുമാർ എന്നിവർ വിവിധ ബാങ്കുകളുടെ മുന്നിലെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഭാരവാഹികളായ രാജീവൻ,അനിൽകുമാർ പ്രസാദ് ,മണ്ഡലം സെക്രട്ടറി ലളിത യുവമോർച്ച നേതാക്കളായ അനീഷ്,സനൂപ് അനന്ദു,കമ്മിറ്റി അംഗങ്ങളായ മോഹനൻനായർ, അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.