തിരുവനന്തപുരം : വെള്ളനാട് പഞ്ചായത്തിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. പ്രദേശത്ത് ജലവിതരണം നടത്തുന്നത് കുതിരകുളം സ്‌കീമിൽ നിന്നാണ്. ആര്യനാട് സെക്ഷന്റെ പരിധിയിലുള്ള സ്‌കീമിൽ പമ്പിംഗ് നടത്തുന്നത് ജി.ഐ പൈപ്പ് വഴിയാണ്. ഇത് കാലപ്പഴക്കത്താൽ അടഞ്ഞ് വ്യാസം കുറവായതിന്റെ ഫലമായി ശുദ്ധജലവിതരണം താറുമാറായി. കാലപ്പഴക്കം ചെന്ന പമ്പുസെ​റ്റാണ് ഇവിടെയുണ്ടായിരുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വ്യാസം കൂടിയ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചതായി ജല അതോറി​ട്ടി എക്സിക്യൂട്ടീവ് എൻജിനിയർ കമ്മിഷനെ അറിയിച്ചു. പുതിയ പമ്പ് സെ​റ്റ് സ്ഥാപിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.
വെള്ളനാട് മേപ്പാട്ടുമല സ്വദേശി എസ്.ആർ.വിനാദ് നൽകിയ പരാതിയിലാണ് നടപടി.