കിളിമാാനൂർ:സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തും കരവാരം ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി നടപ്പാക്കുന്ന പശുവളർത്തൽ പദ്ധതിയുടെ ഭാഗമായി റിവോൾവിംഗ് ഫണ്ട് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്.ദീപ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.പി.ആർ.രാജീവ്,കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.മധുസൂദനക്കുറുപ്പ്,വെറ്ററിനറി സർജൻ ഡോ.അരുൺ,ക്ഷീരവികസന ഓഫീസർ എസ്. അരുണ ദാസ് തുടങ്ങിയവർ സംസാരിച്ചു.സംഘം സെക്രട്ടറി ആർ.സിദ്ധാർത്ഥൻ പദ്ധതി വിശദീകരിച്ചു.സംഘം പ്രസിഡന്റ് കമുകുംപള്ളി ശശിധരൻ സ്വാഗതവും ഭരണ സമിതി അംഗം ബി.കെ.സജീവൻ നന്ദിയും പറഞ്ഞു.