photo

പാലോട്: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.ജനവാസ മേഖലയിൽ ആന ഇറങ്ങാതിരിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആന കൊപ്പം കോരുവാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രത്യേക പ്രോജക്ട് തയ്യാറാക്കണമെന്നും അടിയന്തരമായി റാപ്പിഡ് ഫോഴ്സിനെ വരുത്തി ആനയെ ഉൾക്കാട്ടിലേക്ക് അയയ്ക്കാൻ തയ്യാറാകണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ നിസാർ മുഹമ്മദ് സുൽഫി,കൺവീനർ പള്ളിവിള സലീം നേതാക്കളായ ഇടവം ഖാലിദ്,എം.കെ. സലീം,പഞ്ചായത്ത് മെമ്പർമാരായ സജീന യഹിയ,അരുൺ കുമാർ,മൈലകുന്ന് രവി, മഞ്ജു രാജപ്പൻ, കൊച്ചുവിള അൻസാരി, ഇല്യാസ് കുഞ്ഞ് താന്നിമൂട് എന്നിവർ സംസാരിച്ചു. വേണുഗോപാലൻ നായർ, നസീമഇല്ല്യാസ്, സുബൈർ ദേശായി, മൻസീം വില്ലിപ്പയിൽ, ഷാൻ തടത്തിൽ, ശരവൺ ചന്ദ്രൻ,നിസാം മൈലകുന്ന്, അസീസ് പറക്കോണം, മോഹനൻ പന്നിയോട്ട്കടവ് തുടങ്ങിയവർ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.