പാറശാല:പാറശാല പഞ്ചായത്തിലെ കരുമാനൂർ വാർഡിൽ കോൺഗ്രസ് സേവാദൾ മണ്ഡലം കമ്മറ്റിയുടെയും മഹിളാ സേവാദൾ മണ്ഡലം കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മാസ്ക് വിതരണം മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി സെക്രട്ടറി ആർ.വൽസലൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പാറശാല സുധാകരൻ,കൊറ്റാമം വിനോദ്,മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻറുമാരായ പവതിയാൻവിള സുരേന്ദ്രൻ,പരശുവയ്ക്കൽ സുനിൽ,ജില്ലാ കോൺഗ്രസ് സേവാദൾ മീഡിയ കോ-ഓഡിനേറ്റർ എസ്.മോഹനൻ,ജനറൽ സെക്രട്ടറിമാരായ അയ്യാങ്കുളം അജി,നെടിയാംകോട് ബിനു, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി പരശുവയ്ക്കൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.കോൺഗ്രസ് സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി എൻ.എസ്.ബിജു,മഹിളാ കോൺഗ്രസ് സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി നിത്യരാജ് വി.ആർ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്.