നെടുമങ്ങാട് :നഗരസഭയിലെ കൊടിപ്പുറം വാർഡിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് കോൺഗ്രസ് (ഐ) വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഇ.ഡി ടെലിവിഷനുകൾ സമ്മാനിച്ചു.സെഫിൻ, ഷെഫിൻ, നയന, നിഖിൽ എന്നിവർക്കാണ് ടി.വി സമ്മാനിച്ചത്.കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പാലോട് രവി വിതരണം നിർവഹിച്ചു.കൗൺസിലർ ടി.അർജുനന്റെ അദ്ധ്യക്ഷതയിൽ ആനാട് ജയൻ,അഡ്വ.എസ്.അരുൺകുമാർ,മന്നൂർക്കോണം താജുദീൻ,സജാദ്,അബ്ദുൽ റഷീദ്,എസ്.എ റഹിം,രാജലക്ഷ്മി,അനു എസ്.നായർ,കൊല്ലങ്കാവ് സജി,പുഷ്പൻ, സതീഷ്‌കുമാർ,രാഖുൽ,ലോറൻസ്,ഉണ്ണിക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ടെലിവിഷനും വിതരണം ചെയ്യുമെന്ന് ടി.അർജുനൻ അറിയിച്ചു.