നെടുമങ്ങാട് :കൊവിഡ് കാലത്തും ഇന്ധനവില വർദ്ധിപ്പിച്ച് ജനജീവിതം ദുസഹമാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നേതൃത്വത്തിൽ നെടുമങ്ങാട് ഡിപ്പോ യൂണിറ്റിൽ നടന്ന പ്രതിഷേധ ജ്വാല നഗരസഭാ ചെയർമാനും സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.വി.എസ്.ഷീജു അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി എസ്.കെ.വിപിൻ സ്വാഗതം പറഞ്ഞു.സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം സി.സാബു, ഏരിയാ പ്രസിഡൻ്റ് എൻ.ആർ.ബൈജു, അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി.ഷൈജുമോൻ,ട്രഷറർ എൻ.ബി ജ്യോതി തുടങ്ങിയവർ സംസാരിച്ചു.ബി.ശശികുമാർ,എ.സലീം,ആർ.സി.രാജേഷ്, കെ.എസ്.സന്ദീപ്,സി.മോഹനൻ,എസ്.എസ്.ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.