നെടുമങ്ങാട് :നഗരസഭയിലെ പറണ്ടോട് വാർഡിൽ ജനവാസ മേഖലയിൽ സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ 251 പേരടങ്ങിയ ആക്ഷൻ കൗൺസിലും 27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ജനവാസ മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു.