നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്ത് ജി.എൽ.പി.എസിൽ ഹരിത വിദ്യാലയ അവാർഡ് തുകയായ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സ്ക്കൂൾ കെട്ടിടത്തിന്റെ കംപ്യുട്ടർ സർവേ പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ അക്ബർഷാൻ,സിന്ധു,ആർ.ജെ മഞ്ജു, പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി സുരേഷ്, ഹെഡ്മാസ്റ്റർ ബിജു, മുൻ ഹെഡ്മാസ്റ്റർ വിജയൻനായർ എന്നിവർ പങ്കെടുത്തു.