പാറശാല:ക്ഷീരകർഷക കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിൽപ്പ് സമരം കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ ഉദ്‌ഘാടനം ചെയ്തു.ക്ഷീര കർഷക്കുള്ള പാക്കേജ് പ്രഖ്യാപികുക,കർഷകരുടെ ബാങ്ക് കുടിശിക എഴുതി തള്ളുക,മൃഗാശുപത്രിയിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമര പരിപാടികൾക്ക് മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ നേതൃത്വം നൽകി.ഡി.സി.സി സെക്രട്ടറി ബാബുക്കുട്ടൻ നായർ,ക്ഷീര കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അയിര സലിംരാജ്,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനിൽ കുമാർ,പെരുവിള രവി,പഞ്ചായത്ത് അംഗം സുശീല തുടങ്ങിയവർ പങ്കെടുത്തു.