പാറശാല:ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോയിയേഷൻ പാറശാല യൂണിറ്റിലെ അംഗങ്ങൾക്കുള്ള ഐ.ഡി.കാർഡ് വിതരണം വനിതാ അംഗം പി.ഇന്ദിരാകുമാരിക്ക് ഐ.ഡി കാർഡ് നൽകി പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സെയ്ദലി ഉദ്‌ഘാടനം ചെയ്തു.പാറശാലയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് മാധവൻ നായർ അദ്ധ്യക്ഷത വഹിച്ചു.അംഗങ്ങളായ കെ.മുരളീധരൻ നായർ, ഹേമേന്ദ്രനാഥ്,ജിതിൻ, സജു തോമസ് എന്നിവർ പങ്കെടുത്തു.