തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 78 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 36 പേർ വിദേശത്ത് നിന്നും 31പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. തൃശൂരിൽ ഏഴു പേർക്കും മലപ്പുറത്ത് മൂന്നു പേർക്കും. 32 പേർ രോഗമുക്തരായി.
അതേസമയം, കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെ രാവിലെ മരിച്ച ഇരിക്കൂർ സ്വദേശി ഉസ്മാൻ കുട്ടിക്ക് (71) കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഈ മാസം 9ന് മുംബയിൽ നിന്ന് ട്രെയിനിൽ എത്തിയതാണ്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിന് ഗുരുതര ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 19 ആയി.
2321: ആകെ രോഗബാധിതർ
1303: ചികിത്സയിലുള്ളവർ
999: രോഗമുക്തർ
19: മരണം
128: ഹോട്ട് സ്‌പോട്ടുകൾ
(ഇന്നലെ 9)