guruvayur

തിരുവനന്തപുരം: ഗുരുവായൂരിൽ ഇന്ന് മുതൽ ഭക്തർക്ക് ദർശനം അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തൃശൂർ ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്ര ഭരണസമിതി എടുത്ത തീരുമാനം സർക്കാർ അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇന്ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങൾ നടക്കും. നാളെ മുതൽ ക്ഷേത്രത്തിൽ വിവാഹം നടത്താനാകില്ലെന്ന് നേരത്തേ രജിസ്റ്റർ ചെയ്തവരെ ഇ മെയിലിലൂടെയും ടെലിഫോണിലൂടെയും അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് കർശന നിയന്ത്രണങ്ങളോടെ ഗുരുവായൂരിൽ ദർശനം അനുവദിച്ചത്.