വെള്ളറട/ഇരവിപുരം: കൊവിഡ് ബാധിച്ച് സൗദിയിൽ രണ്ട് മലയായാളികൾ കൂടി മരിച്ചു. വെള്ളറട കുടപ്പനമൂട് ഓരുകുഴി എസ്.എൻ നിവാസിൽ ശേഖരൻ (57) , കൊല്ലം താന്നി എസ്.എം വില്ലയിൽ ഷാജി വിക്ടർ (53) എന്നിവരാണ് മരിച്ചത്. റിയാദിലെ ടവർ സ്പെഷ്യലിസ്റ്റ് മാനുഫാക്ചറിംഗ് കമ്പനയിലെ ജീവനക്കാരനായ ശേഖരൻ കൊവിഡ് ബാധിച്ച് റിയാദിലെ പ്രിൻസ് മുഹമ്മദ് ബിൽ അബ്ദുൾ അസീസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കുമെന്നാണ് വിവരം. ഭാര്യ ഷീന, മക്കൾ: നീതുലക്ഷമി, നിബിൻദേവ്.
ഷാജി വിക്ടർ 33 വർഷമായി അൽകോബാറിൽ ആശുപത്രി ജീവനക്കാരനായിരുന്നു. ഭാര്യ: ജാനറ്റ് (മോളി). മക്കൾ: ജിയോ, ജീന.