കല്ലമ്പലം : പിതാവ് മരിച്ച പെൺകുട്ടികൾക്ക് ഓൺ ലൈൻ പഠന സൗകര്യമൊരുക്കി സി .പി .എം ചേന്നൻ കോഡ് ബ്രാഞ്ച്. ഒറ്റൂർ പഞ്ചായത്തിൽ മുള്ളറംകോട് കൊല്ലൻവിള വീട്ടിൽ കരൾ രോഗം പിടിപെട്ടു മരണമടഞ്ഞ സുകേഷിന്റെയും കൂലിപ്പണിക്കാരി റീജയുടെയും മക്കളായ ഒൻപതാം ക്ലാസുകാരി രേവതിക്കും, നാലാം ക്ലാസുകാരി ആരതിയ്ക്കുമാണ് ഓൺ ലൈൻ പഠന സൗകര്യമൊരുക്കിയത്. ലണ്ടനിലുള്ള ജ്യോതിപ്രകാശ് ആണ് ഇതിനായി ടി വി സ്പോൺസർ ചെയ്തത്. എൽ സി സെക്രട്ടറി എൻ.മുരളീധരൻ ടി വി പെൺകുട്ടികൾക്ക് കൈമാറി . ബ്രാഞ്ച് സെക്രട്ടറി എൻ. .ജയപ്രകാശ് , വാർഡ് മെമ്പർ പ്രമീള ചന്ദ്രൻ, മുൻ മെമ്പർ സുജാത, ഭാസ്കരകുറുപ്പ് , ചക്രപാണി, രാജേന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.