തിരുവനന്തപുരം : പേരൂർക്കട ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കരുതെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ ആവശ്യപ്പെട്ടു. ജനറൽ ആശുപത്രിയും പേരൂർക്കട ആശുപത്രിയുമാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രധാന റണ്ട് സർക്കാർ ആശുപത്രികൾ. ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയായി പരിഗണിച്ച സാഹചര്യത്തിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടും പ്രത്യേക വികസന ഫണ്ടും വിനിയോഗിച്ച് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചു. പദ്ധതികൾക്കായി ഒരു കോടി രൂപയും അനുവദിച്ചു. ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയായി മാറുന്നതോടെ മണ്ഡലത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമായി പേരൂർക്കട ആശുപത്രി മാറും. ഈ സാഹര്യത്തിൽ പേരൂർക്കട ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കുന്നതിന് പകരം സ്‌പെഷ്യാലിറ്റി ചികിത്സാസൗകര്യം വർദ്ധിപ്പിക്കണമെന്നും വി.കെ.പ്രശാന്ത് ആവശ്യപ്പെട്ടു.