nisamudheen

കയ്പമംഗലം: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയെ കയ്പമംഗലം പൊലീസ് പിടികൂടി. കാസർകോട് പെരിയ സ്വദേശിയായ എം.കെ ഹൗസിൽ ആദം മകൻ നിസാമുദ്ദീനിനെയാണ് (26) കയ്പമംഗലം എസ്.ഐ കെ.എസ് സുബിന്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ചെന്ത്രാപ്പിന്നിയിൽ ജോലി കഴിഞ്ഞ് വരികയായിരുന്ന തടത്തിൽ വിശ്വംഭരൻ മകൻ ശരത്തിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, ബൈക്ക് കത്തിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി കൃത്യത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു. ഭാര്യ വീട്ടിൽ പ്രതി എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിന് ഒടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി സൂരജ് എന്ന അനു ഇപ്പോൾ റിമാൻഡിലാണ്. സംഘത്തിൽ എ.എസ്.ഐമാരായ കെ.എസ് അബ്ദുൾ സലാം, സജിബാൽ, സി.പി.ഒ.മാരായ വിപിൻദാസ്, ജോജോ, ഹബീബ് എന്നിവരും ഉണ്ടായിരുന്നു.