behra

തിരുവനന്തപുരം: മ​റ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനിൽ എത്തുന്നവർ ക്വാറന്റൈൻ ഒഴിവാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. റെയിൽവേ അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി, കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജി, ട്രാഫിക്ക് ഐ.ജി എന്നിവർക്ക് ഡി.ജി.പി നിർദ്ദേശം നൽകി.
വിദേശങ്ങളിൽ നിന്നും മ​റ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർ ക്വാറന്റൈനിൽ കഴിയാനായി നേരെ വീടുകളിലേക്ക്

പോകുന്നതിനു പകരം മ​റ്റ് പല സ്ഥലങ്ങളും സന്ദർശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർ മ​റ്റെങ്ങും പോകാതെ നേരെ വീടുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.