കോവളം: തിരുവല്ലം ഇടയാറിലെ പൊലീസ് ഔട്ട്പോസ്റ്റ് കഴിഞ്ഞദിവസം സാമൂഹ്യ വിരുദ്ധർ അടിച്ചുതകർത്തു. 7 വർഷം മുമ്പ് പൂന്തുറ - ഇടയാർ കലാപവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പൊലീസ് ഔട്ട് പോസ്റ്റാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ സാമൂഹ്യവിരുദ്ധർ തകർത്തത്. മേൽക്കൂര, സേഫ്റ്റി ബോർഡുകൾ, കസേരകൾ, ട്യൂബ് ലൈറ്റുകൾ എന്നിവ നശിപ്പിച്ചിട്ടുണ്ട്. ലോക് ഡൗണിന് മുമ്പ് തന്നെ പൊലീസുകാരെ പിൻവലിച്ചെന്നും ഇതിനുശേഷം രാത്രികാലങ്ങളിൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു. പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.