തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ സെൽഫ് സർവീസ്, പ്രീമിയം ഷോപ്പുകളിലും മദ്യ വില്പന തുടങ്ങി. ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യണം. വിലകൂടിയ മദ്യം വിൽക്കുന്ന കേന്ദ്രങ്ങളായതിനാൽ ബെവ്ക്യു ആപ്പ് ടോക്കൺ ഇല്ലാതെ വില്പന നടത്താൻ ബിവറേജസ് കോർപറേഷൻ അനുമതി തേടിയിട്ടുണ്ട്.
ഒരു സമയം അഞ്ചുപേർക്കാണ് പ്രവേശനം. വരുന്നവർ മാസ്‌കും ഹാൻഡ് സാനിറ്റൈസറും ഉപയോഗിക്കണം.വെന്റിലേഷൻ സൗകര്യം കുറഞ്ഞ ഷോപ്പുകളിൽ എ.സി.ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.