01

പോത്തൻകോട്: പ്ലാമൂട്ടിലുണ്ടായ ബൈക്കപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പ്ലാമൂട് കുന്നുംപുറത്ത് വീട്ടിൽ വാമദേവൻനായർ ( 57) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 നായിരുന്നു സംഭവം.പോത്തൻകോട് നിന്നു അയിരൂപ്പാറയിലേക്ക് പോയ ബൈക്ക് പ്ലാമൂട് ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച വാമദേവൻ നായരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11ഓടെ മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം നടന്നു. ഭാര്യ: ഗിരിജകുമാരി. മക്കൾ: ഗീതു,വിജിത്ത്. പോത്തൻകോട് പൊലീസ് കേസെടുത്തു.