mani

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിശദ പരിശോധനകൾ വേണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തലച്ചോറിനും തലയോട്ടിക്കുമിടയിൽ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ ജൂലായിലും മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.