ചിറയിൻകീഴ്: സെക്രട്ടേറിയറ്റിലെ റിക്കോർഡ്‌സ് വിഭാഗം അണ്ടർ സെക്രട്ടറിയും ചിറയിൻകീഴ് അയന്തി കടവിന് സമീപം വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മത്തിൽ പരേതനായ ലൈജുവിന്റെ ഭാര്യയുമായ ഇള ദിവാകറിനെ (49) ഇന്നലെ രാവിലെ 6 മണി മുതൽ കാണാനില്ല. ഇവരുടെ സ്കൂട്ടർ വലിയ ഏല തോട്ടവാരം അയന്തി കടവിന് സമീപം കണ്ടെത്തി.വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് സ്‌കൂട്ടറിൽ കടവിന് സമീപത്ത് വന്നിരുന്നതായി സമീപവാസികൾ പറഞ്ഞു.
ആറ്റിങ്ങൽ അഗ്നി രക്ഷാസേനയുടെ സ്‌കൂബ സംഘത്തിലെ പത്തുപേരും തിരുവനന്തപുരത്ത് നിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം എട്ട് മണിയ്ക്കൂർ ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുങ്ങൽ വശമുള്ള നാട്ടുകാർ പിന്നെയും തെരച്ചിൽ നടത്തി. ശക്തമായ അടിയൊഴുക്കും ചെളി നിറഞ്ഞ അടിത്തട്ടും തെരച്ചിലിനെ ബാധിക്കുന്നതായി ഫയർഫോഴ്‌സ് പറഞ്ഞു.