venjaramoodu

വെഞ്ഞാറമൂട്: കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ ഓൺലെെൻ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉൾകൊണ്ട് ഗവൺമെന്റ് വിദ്യാഭ്യാസ പരിപാടികൾക്ക് കെെത്താങ്ങായി സഹകരണമേഖല. വാമനപുരം മണ്ഡലത്തിലെ സഹകരണ സംഘങ്ങൾ വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക്, മിതൃമ്മല സർവീസ് സഹകരണ ബാങ്ക്, മാണിക്കൽ സർവീസ് സഹകരണ ബാങ്ക്, പാലോട് സർവീസ് സഹകരണ ബാങ്ക്, വാമനപുരം സഹകരണ ബാങ്ക് എന്നീ ബാങ്കുകൾ 120 എൽ.ഇ.ഡി ടെലിവിഷനുകൾ സ്കൂൾ വിദ്യാർത്ഥികൾക്ക് വാങ്ങി നൽകിയ പദ്ധതിയുടെ ഉദ്ഘാടനം വെഞ്ഞാറമൂട് സഹകരണ ഹാളിൽ വാമനപുരം എം.എൽ.എ അഡ്വ. ഡി.കെ. മുരളി നിർവഹിച്ചു. എ.എം. റെെസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എൻ. ബാബു, വി.ടി. ശശികുമാർ, വി.എസ്. അശോക്. ഇ.എ. സലിം. പി.ജി. ബിജു, അഡ്വ. ആർ.എസ്. ജയൻ, കെ. ബാബുരാജൻ എന്നിവർ പങ്കെടുത്തു.