book

കിളിമാനൂർ:കുട്ടികൾക്ക് സ്കൂളിൽ എത്തി പാഠപുസ്തകം കൈപ്പറ്റാനാകാത്തതിനാൽ പാഠപുസ്തകങ്ങൾ കുട്ടികളുടെ വീട്ടിലെത്തിച്ച് അദ്ധ്യാപകർ.ഉപജില്ലയിലെ എൽ.പി,യു .പി വിഭാഗത്തിലെ പാഠപുസ്തകങ്ങൾ കുട്ടികളുടെ വീട്ടിലെത്തിച്ചു നൽകുന്നതിന്റെ ഉപജില്ലാതല ഉദ്ഘാടനം പാപ്പാല ഗവൺമെന്റ് എൽ പി .എസിലെ ഒന്നാം ക്ലാസുകാരി രാഖിക്ക് പുസ്തകം നൽകി അഡ്വ.ബി .സത്യൻ എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ലാലി,വൈസ് പ്രസിഡന്റ് എസ്. രാജേന്ദ്രൻ,മെമ്പർ നിഷ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ എസ്. ജവാദ്, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ വൈശാഖ് കെ .എസ്,പ്രഥമാദ്ധ്യാപകൻ കെ .വി വേണുഗോപാൽ,പി. ടി .എ പ്രസിഡന്റ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.