കിളിമാനൂർ:ഓൺലൈൻ പഠനം നടക്കുമ്പോൾ പഠനത്തിനായി ടെലിവിഷനോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത തൊളിക്കുഴി എസ്.വി .എൽ.പി.എസിലെ 6 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സംവിധാനവും കേബിൾ കണക്ഷനും നൽകി തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് വിദ്യാർത്ഥികളുടെ പഠനത്തിന് സഹായമേകി.കേരളവിഷൻ തൊളിക്കുഴി യൂണിറ്റാണ് കേബിൾ കണക്ഷൻ സൗജന്യമായി ലഭ്യമാക്കിയത്.അടയമൺ ചാരുപാറ, വട്ടലിൽ, തൊളിക്കുഴി, സംബ്രമം പ്രദേശങ്ങളിലുള്ള വിദ്യാർഥികൾക്കാണ് ടെലിവിഷനുകൾ നൽകിയത്. ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള സഹായം എത്തുന്ന മുറയ്ക്ക് കൂടുതൽ വീടുകളിൽ ഓൺലൈൻ പഠനസംവിധാനങ്ങൾ നൽകുന്നതിനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പ് പ്രസിഡന്റ് എ . എം. ഇർഷാദ്, ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ്പ് അഡ്മിൻ എസ് ഫൈസി,എ. അനസ്, എ.ആർ ഷമീം, ഫെൽസക്, കുന്നുംപുറം നിസാർ, രഞ്ജിത്ത്, അൽ അമീൻ, ഫർഹാൻ എന്നിവർ നേതൃത്വം നൽകി.