nirvahikkunnu

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ചാവർകോട് ഏലായിൽ നെൽക്കൃഷിക്ക് തുടക്കമായി. 45 ഏക്കർ തരിശുകിടന്ന പാടത്താണ് നെൽക്കൃഷിയിറക്കിയത്. ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ മേൽനോട്ടത്തിൽ പാടശേഖര സമിതി രൂപീകരിച്ചാണ് നിലം ഒരുക്കിയത്. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണിലാൽ, വാർഡ്‌ മെമ്പർ ശശികല, കൃഷി ഓഫീസർ സുരേഷ്, കൃഷി അസിസ്റ്റന്റ് ബിജു, പാടശേഖര സമിതി സെക്രട്ടറി സതീശൻ എന്നിവർ പങ്കെടുത്തു

.