പാലോട്:പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാറിൽ ഓൺലൈൻ പഠനത്തിന് സൗകര്യം ലഭ്യമാകാതിരുന്ന കുട്ടികൾക്ക് വേണ്ടി പഠനമുറിയൊരുക്കി.എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി. ഇടിഞ്ഞാറിലെ അംഗൻവാടി മുറിയാണ് പഠനകേന്ദ്രമായി മാറിയത്.സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ ഉത്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അരുൺ കെ.എസ്,പ്രസിഡന്റ് എസ്.ആനന്ദകുമാർ,പി.എസ്.ഷൗക്കത്ത്,കെ.ജെ.കുഞ്ഞുമോൻ,ഡി.എ.രഞ്ജിത്ത് ലാൽ,മനോജ് പാലോട് ,എൽ.സാജൻ, ജ്യോതിഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.