കടയ്ക്കാവൂർ: തൊപ്പിച്ചന്ത കല്ലൂർകോണം പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഗുണ്ടാ വിളയാട്ടത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. കല്ലൂർകോണം ജംഗ്ഷനിൽ ഉണ്ടായിരുന്ന കോൺഗ്രസ് കൊടിമരം നശിപ്പിക്കുകയും സമീപത്തുള്ള വീടുകളിൽ അക്രമം നടത്തുകയും ചെയ്ത സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം നടത്തിയത്. കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ, ഐ.എൻ.ടി.യു.സി നേതാവ് ശിഹാബുദീൻ, സലാം,യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അൻസാർ പെരുംകുളം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാൻ, പഞ്ചായത്ത് അംഗം ജയന്തി സോമൻ, കോൺഗ്രസ് നേതാക്കളായ ഗിരീഷ്, അനികുട്ടൻ, മണികണ്ഠൻ, ചന്ദ്രിക,ചന്ദ്രദാസ്,